പുരുഷ പ്രേതം, മധുരരാജ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് പ്രശാന്ത് അലക്‌സാണ്ടർ. പുരുഷ പ്രേതത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ നടൻ ആരാധകരോട് പങ്കുവയ്‌ക്കുന്നു.
മധുര രാജയിലെ സണ്ണി ലിയോണിനൊപ്പമുള്ള പ്രശാന്ത് അലക്സാണ്ടറുടെ ഡാൻസ് സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിരുന്നു. സണ്ണി ലിയോണിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. 'അടിപൊളിയാണ്. മലയാളത്തിൽ അങ്ങനെ വന്നിട്ടുള്ള വ്യക്തിത്വമല്ലല്ലോ. എല്ലാവർക്കും അറിയാൻ താത്പര്യമുണ്ട്. പുള്ളിക്കാരി ഒരു ഇന്റർനാഷണൽ സ്റ്റാറല്ലേ. പോൺ സ്റ്റാറായിരുന്നു. അതിനുശേഷം ഇന്ത്യയിലെത്തി നായികയായി. അവർ അവരുടെ പേഴ്സണൽ ലൈഫ് പബ്ലിക്കാക്കി. മൂന്ന് കുട്ടികൾ. അവിടെ മമ്മൂക്കയുണ്ട്, സലിം കുമാർ, വൈശാഖ്, ഉദയേട്ടൻ ഇങ്ങനെ വലിയ വലിയ ആൾക്കാരെല്ലാം നിൽക്കുവല്ലേ. എനിക്കാണേൽ ആ പാട്ടിന്റെ ക്ലൈമാക്സിൽ ഒരു ഡാൻസുണ്ട് ഞാൻ അതിന്റെ ടെൻഷനിൽ നിൽക്കുകയായിരുന്നു. എങ്ങാനും അത് പാളിപ്പോയാൽ തീർന്നില്ലേ'- പ്രശാന്ത് പറഞ്ഞു.
പരിപാടിക്കിടെ അദ്ദേഹം അവതാരകയെ തന്റെ വീട്ടിലേക്കും പള്ളിയിലേക്കുമൊക്കെ കൊണ്ടുപോകുന്നു. കൂടാതെ അദ്ദേഹത്തിന്റെ അമ്മയേയും സഹോദരങ്ങളെയും ഭാര്യയേയും മക്കളെയുമൊക്കെ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |