മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഇന്നലെ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നിൽ യുക്രെയിനെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ. 25ഓളം ഡ്രോണുകളാണ് റഷ്യൻ തലസ്ഥാന നഗരത്തിന് ചുറ്റും പറന്ന് നടന്നത്. സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണുകളായിരുന്നു പ്രതരോധ മന്ത്രാലയവും റഷ്യൻ വ്യോമസേനയും ഫലപ്രദമായി ഡ്രോൺ ആക്രമണങ്ങളെ പ്രതരോധിച്ചതായി റഷ്യൻ സൈനികവൃത്തങ്ങൾ പറഞ്ഞു. എന്നാൽ റഷ്യയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നായിരുന്നു യുക്രെയിന്റെ മറുപടി.
നഗരത്തിലെ വി.ഐ.പികളെ ലക്ഷ്യമിട്ടാണ് പുതിയ രീതിയിലുള്ള ആക്രമണമെന്നാണ് റഷ്യൻ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്നത് ആസ്വദിച്ചു കണ്ടിരിക്കുകയാണെന്നും റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായലോ പൊദോല്യാക് പറഞ്ഞു.
യുക്രെയിൻ തലസ്ഥാനമായ കിയവിലെ റഷ്യൻ ആക്രമണത്തിന് പിന്നാലെയാണ് മോസ്‌കോയിലെ ഡ്രോൺ ആക്രമണം. കീവിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇരുപതിൽ കൂടുതൽ ഡ്രോണുകൾ തകർത്തുവെന്നും ഇതിന്റെ അവശിഷ്ടങ്ങൾ വീണ് കെട്ടിടങ്ങൾക്ക് തീപിടിച്ചുവെന്നും യുക്രെയിൻ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ, യുക്രൈൻ മിലിറ്ററി ഇന്റലിജൻസ് മേധാവി കിറലോ ബുഡനോവ് പെട്ടെന്നുള്ള തിരിച്ചടി നേരടേണ്ടി വരുമെന്ന് റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
കഴുത്തിൽ കോളർ ബെൽറ്റ്; 'ചാരത്തിമിംഗിലമെന്ന്' സംശയം
സ്വീഡൻ തീരത്ത് പ്രത്യക്ഷപ്പെട്ട് കഴുത്തിൽ കോളർ ബെൽറ്റുള്ള തിമിംഗലത്തെ കണ്ടെത്തി. റഷ്യൻ ചാരൻ എന്ന് വശേഷിക്കപ്പെടുന്ന ബെലൂഗ തിമിംഗലമെന്നാണ് നിഗമനം. 2019ൽ നോർവേയിലെ ഫിൻമാർക്കിലെ ആർട്ടിക് പ്രദേശത്താണ് ഈ തിമിംഗിലത്തെ ആദ്യമായി കാണുന്നത്. അന്ന് സംശയം തോന്നിയ നോർവേയിലെ സമുദ്ര ജീവശാസ്ത്രജ്ഞർ തിമിംഗിലത്തിന്റെ ശരീരത്തിലെ ക്യാമറ ഘടിപ്പിച്ച ചരട് അഴിച്ച് വിശദമായി പരശോധിച്ചു. പ്ലാസ്റ്റിക് നിർമിതമായ ചരടിൽ 'സെന്റ് പീറ്റേഴ്സ്ബർഗ് ഉപകരണം' (എക്വിപ്‌മെന്റ് സെന്റ്പീറ്റേഴ്സ്ബർഗ്) എന്ന് എഴുതിയതായി കണ്ടെത്തി.
അതിന്റെ പെരുമാറ്റത്തിൽ മനുഷ്യരുമായി പരിചയമുള്ളതുപോലെ തോന്നിയതും ചാരത്തിമിംഗിലമാണെന്ന സംശയത്തെ ശക്തിപ്പെടുത്തിയതായി അവർ പറയുന്നു. റഷ്യൻ നാവികസേന പരിശീലിപ്പിച്ച തിമിംഗലമാണ് ഇതെന്നാണ് വിവരം. റഷ്യൻ സേനയുടെ കുതിരകളുടെ കഴുത്തിൽ കെട്ടുന്ന തരം ബെൽറ്റാണ് തിമിംഗലത്തിന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്നത്. ഇതാണ് റഷ്യൻ നാവികസേനയുടെ ചാര തിമിംഗലമാണെന്ന് സംശയം ഉയർത്തുന്നത്. കൂട്ടത്തോടെ കഴിയുന്ന വർഗമാണ് ബെലൂഗ. എന്തുകൊണ്ടാണ് ഈ തിമിംഗലം ഒറ്റയ്ക്ക് സഞ്ചരിക്കുന്നതെന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. ചാര തിമിംഗലത്തിന് 14 വയസുണ്ടാകുമെന്നാണ് വിലയിരുത്തൽ. തിമിംഗലവുമായി ബന്ധപ്പെട്ട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |