SignIn
Kerala Kaumudi Online
Friday, 29 March 2024 11.46 AM IST

ദിലീഷ് നായരുടെ ലൗലി തൊടുപുഴയിൽ

v

മാത്യു തോമസ്, മനോജ് കെ. ജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിലീഷ് നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ലൗലി ഇന്ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും. അപ്പൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ രാധിക,​ സ്വാതന്ത്ര്യം അർദ്ധരാത്രിയിലൂടെ എത്തിയ അശ്വതി മനോഹരൻ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സംവിധായകൻ ആഷിഖ് അബു ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ലൗലിയുടെ പ്രത്യേകത. ശ്യാംപുഷ്‌കറോടൊപ്പം ചേർന്ന് സോൾട്ട് ആൻഡ് പെപ്പർ, ഡാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി തുടങ്ങിയ ചിത്രങ്ങൾക്ക് ദിലീഷ് നായർ രചന നിർവഹിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ആഷിഖ് അബു ആണ് സംവിധാനം ചെയ്തത്. പൃഥ്വിരാജിനെ നായകനാക്കി ഡമാർ പഠാർ എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് നായർ സ്വതന്ത്ര സംവിധായകനാകുന്നത്. ഇതിനുശേഷം ദിലീഷ് സംവിധാനം ചെയ്തിട്ടില്ല. നാരദൻ, വൈറസ്, അഞ്ചാംപാതിര തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വെസ്റ്റേൺ ഗട്ട്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരണ്യ ഡി. നായരും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ് നിർമ്മാണം. ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം: വിജയ്. എഡിറ്റർ: കിരൺദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്‌ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, പി.ആർ.ഒ: എ.എസ്. ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.