കൊച്ചി: വീഡിയോ ക്യാമറ വാടകയ്ക്കെടുത്ത് വില്പന നടത്തിയ കേസിൽ കട്ടപ്പന നിർമ്മലാ സിറ്റി പുതുശേരിൽകുടിയിൽ വീട്ടിൽ ആനന്ദ് സുരേന്ദ്രനെ (28) മരട് പൊലീസ് അറസ്റ്റ് ചെയ്തു. മരടിലെ ലൂമിനാസ് ഫിലിം ഫാക്ടറിയിൽ നിന്ന് സോണി കമ്പനിയുടെ വീഡിയോ ക്യാമറ, ബാറ്ററി, മെമ്മറി കാർഡ് തുടങ്ങി 3,25,000 രൂപ വിലയുള്ള ഉപകരണങ്ങൾ വാടകയ്ക്കെടുത്ത ശേഷം കടന്നു കളയുകയായിരുന്നു. ഇയാൾക്കെതിരെ പല ജില്ലകളിൽ ഇത്തരം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |