ഹൈദരാബാദ് : ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. 2കാരിയായ ജാൻസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജാതവത് തരുണിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിൽ മേയ് 20ന് നടന്ന സംഭവം പത്ത് ദിവസത്തിന് ശേഷമാണ് പുറത്തറിഞ്ഞത്.
പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇവർക്ക് ഒരുമാസം പ്രായമായ ഒരു കുഞ്ഞുണ്ട്.
ലൈംഗികബന്ധം നിരസിച്ചതിന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. 2021ലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഓട്ടോ ഡ്രൈവറായ തരുൺ വിവാഹത്തിന് ശേഷം ഭാര്യയുമൊത്ത് ഹൈദരാബാദിലേക്ക് താമസം മാറിയിരുന്നു. കാജാഭാഗ് ഏരിയയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഏപ്രിൽ 16ന് ജാൻസി പെൺകുഞ്ഞിന് ജന്മം നൽകി. സംഭവദിവസം വളരെ ക്ഷീണിതയാണെന്നും ലൈംഗിക ബന്ധത്തിന് താത്പര്യമില്ലെന്നും ജാൻസി പറഞ്ഞു,. എന്നാൽ തരുൺ നിർബന്ധിച്ചു. ജാൻസ് എതിർത്തതോടെ തരുൺ വായും മൂക്കും പൊത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞ ജാൻസിയുടെ വായിൽ നിന്ന് നുരയും പതയും വരികയും ബോധരഹിതയാകുകയും ചെയ്തു. ഇതോടെ ഭയന്ന തരുൺ ബന്ധുക്കളെ വിവരമറിയിച്ചു. ഉടൻ തന്നെ ഒവൈസി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജാൻസിയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |