SignIn
Kerala Kaumudi Online
Thursday, 25 April 2024 6.43 PM IST

മെഡി.വിദ്യാഭ്യാസവകുപ്പിൽ അഴിച്ചുപണി : ഡോ. മീന. ഡി സ്‌പെഷ്യൽ ഓഫീസർ, ഡോ. ഗീത ജോയിന്റ് ഡി.എം.ഇ

dr-meena

തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ സ്പെഷ്യൽ ഓഫീസറായി ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മീന.ഡിയെയും ജോയിന്റ് ഡി.എം.ഇയായി മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഗീതാ രവീന്ദ്രനെയും നിയമിച്ച് സർക്കാർ ഉത്തരവായി.

ഡോ.ലിനറ്റ് ജെ. മോറിസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പുതിയ പ്രിൻസിപ്പൽ. കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്നു. എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.രശ്മി രാജനെ കൊല്ലത്തേക്ക് മാറ്റി. കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ്.എസിനെ എറണാകുളത്തും കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മറിയം വർക്കിയെ ആലപ്പുഴയിലും മെഡിക്കൽ കോളേജ് പ്രിൻസിപ്പലാക്കി.

മറ്റ് മാറ്റങ്ങൾ

(നിലവിലെ തസ്തിക, പേര്, പ്രിൻസിപ്പലായി നിയമിക്കുന്ന മെഡിക്കൽ കോളേജ് ).

കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം പ്രൊഫസർ ഡോ. ബാലകൃഷ്ണൻ.പി.കെ - ഇടുക്കി മെഡിക്കൽ കോളേജ്, കൊല്ലം മെഡിക്കൽ കോളേജിലെ ഫിസിയോളജി വിഭാഗം പ്രൊഫസർ ഡോ. ഗീത - മഞ്ചേരി മെഡിക്കൽ കോളേജ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. നിഷ.ആർ.എസ് - കോന്നി മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ. വി. അനിൽകുമാർ - വയനാട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫിസിയോളജി വിഭാഗം പ്രൊഫസർ ഡോ.മല്ലിക ഗോപിനാഥ് - കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫിസിയോളജി വിഭാഗം പ്രൊഫസർ ഡോ. പ്രേമലത.ടി.കെ - കണ്ണൂർ മെഡിക്കൽ കോളേജ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICAL EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.