ഇടുക്കി: ദിവസങ്ങളായി തമ്പടിച്ചിരുന്ന കമ്പത്തെ ഷൺമുഖ നദി അണക്കെട്ട് പരിസത്ത് നിന്ന് അരിക്കൊമ്പൻ കാടുകയറി. ഏഴ് കിലോമീറ്ററോളം അകലെയുള്ള പൂശാനംപെട്ടി പെരുമാൾ കോവിലിന് സമീപത്തെ വനത്തിനുള്ളിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. ജനവാസ മേഖലയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ആന വനം വിട്ട് പുറത്തേക്കിറങ്ങാത്തതുകൊണ്ടാണ് മയക്കുവെടി വയ്ക്കാത്തത്. ആന മേഘമല ഭാഗത്തേക്ക് തന്നെ സഞ്ചരിക്കുന്നതായാണ് സൂചന. അങ്ങനെയായാൽ തമിഴ്‌നാട് വനംവകുപ്പ് ഉദ്ദേശിക്കുന്ന മേഖലയിലേക്ക് ആനയെ ഓടിച്ചുവിടാൻ ശ്രമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |