തിരുവനന്തപുരം: കെഎസ്‌ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് പിടിയിലായ സവാദിനെ പിന്തുണച്ചും ആരോപണമുന്നയിച്ച നടിയ്ക്കെതിരെ വിമർശനവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. സംഘടനാ അദ്ധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സവാദിന് ജാമ്യം ലഭിച്ച് പുറത്തെത്തിയാൽ സ്വീകരണം നൽകുമെന്നാണ് അറിയിച്ചത്.നടിയ്‌ക്ക് ഇൻസ്‌റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണിതെന്നും നടിയ്‌ക്കെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകിയിട്ടുണ്ടെന്നും മെൻസ് അസോസിയേഷൻ അറിയിച്ചു.
സവാദിന് ജാമ്യം കിട്ടിയിട്ടില്ല. നാളെ ജാമ്യം കിട്ടുമെന്ന് കരുതുന്നു. മജിസ്‌ട്രേറ്റ് ലീവാണ്. പുറത്തിറങ്ങുമ്പോൾ സവാദിനെ ഹാരമിട്ട് സ്വീകരിക്കും. വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. 'ആത്മഹത്യ മുന്നിൽക്കണ്ടാണ് അദ്ദേഹം ജയിലിൽ നിന്നിറങ്ങുന്നത്. പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. കുടുംബമൊക്കെ വീട് പൂട്ടിപ്പോയി. അത്യാവശ്യം ഡീസന്റ് ഫാമിലിയാണ്. പുള്ളിക്കാരൻ ആകെ തകർന്ന് വല്ലാത്തൊരവസ്ഥയിലാണ്.ഫുഡ് കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാൽ ആൾ എന്തും ചെയ്യാം. ആ മാനസികാവസ്ഥ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.' അജിത് കുമാർ പ്രതികരിച്ചു. സ്വീകരണത്തിന് സംഘടനയുടെ ഒരുപാട് അംഗങ്ങളെത്തുമെന്നും പുതിയൊരു ജീവിതം സവാദിന് നൽകുകയാണ് ലക്ഷ്യമെന്നും അജിത് കുമാർ അവകാശപ്പെട്ടു.
സംഭവം അറിഞ്ഞ് ആദ്യ രണ്ട് ദിവസം താനിത് വിശ്വസിച്ചതായും എന്നാൽ ഇൻസ്‌റ്റഗ്രാം ഐഡി പെൺകുട്ടി പറഞ്ഞതോടെ ഇത് ആളെക്കൂട്ടാനുള്ള പരിപാടിയെന്ന് മനസിലായെന്നും അജിത് കുമാർ പറഞ്ഞു. ജനശ്രദ്ധ പിടിച്ചുപറ്റാൻ ഷഡ്ഡിയും ബ്രെയ്‌സിയറും മാത്രമിട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ടെന്ന് കേരള മെൻസ് അസോസിയേഷൻ ഭാരവാഹി ആരോപിച്ചു. ഇത്തരമൊരു സംഭവം നടന്നാൽ കൂളായി കളിച്ചുചിരിച്ച് സംസാരിക്കാൻ ഒരു പെൺകുട്ടിയ്‌ക്കും പറ്റില്ലെന്നും തങ്ങൾ ഡിജിപിയ്‌ക്ക് പരാതി നൽകിയ ശേഷം നടി പുറത്തുവരാറില്ലെന്നും അജിത് കുമാർ പറഞ്ഞു.
കേസിൽ കോടതിയിൽ അഡ്വ. ആളൂരാണ് ഹാജരാകുകയെന്നും ഓൾ കേരള മെൻസ് അസോസിയേഷൻ ലീഗൽ അഡ്വൈസറും അംബാസിഡറും ആയതുകൊണ്ടാണ് അദ്ദേഹം കേസ് ഏറ്റെടുത്തതെന്നും അജിത് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |