ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചതായി റെയിൽവേ അറിയിച്ചു. ആയിരത്തിലേറെ പേർക്ക് പരിക്ക് പറ്റി. ഇതിൽ 56 പേരുടെ നില ഗുരുതരമാണെന്നും റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി, മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു
അതേസമയം ഒഡിഷ ട്രെയിൻ അപകടത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി, അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനാജനകമായ സംഭവമാണ് നടന്നത്. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും വേദന പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു,. എല്ലാ കോണിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു
ഒഡിഷയിലെ ബാലസോറിൽ ഉണ്ടായത് 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു, അപകടസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ റെയിൽവേ മന്ത്രി കൂടിയായ മമത ബാനർജി. സത്യം പുറത്തു കൊണ്ടുവരാൻ ശരിയായ. അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഇ ന്നലെ രാത്രി 7.20ന് ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപമാണ് ദുരന്തം. കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന കൊറോമണ്ഡൽ എക്സ്പ്രസ് ആണ് ആദ്യം അപകടത്തിൽ പെട്ടത്. ഇത് ഗുഡ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോഗികൾ അടുത്ത ട്രാക്കിലേക്ക് മറിഞ്ഞതോടെ, ബംഗളൂരു - ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അതിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |