കളമശേരി: നഗരസഭയിലെ തിരുനിലത്ത് ലൈനിലെ വീടുകളിൽ നിന്ന് ആക്രി സാധനങ്ങൾ ശേഖരിച്ച് ജനകീയ ക്യാമ്പയിന് മന്ത്രി പി. രാജീവ് ഇന്നലെ തുടക്കം കുറിച്ചു. മാലിന്യനിർമാർജനത്തിന്റെ ഭാഗമായി വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചും നിരന്തര പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തിയും നിരീക്ഷണം ശക്തമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു. കളമശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ശുചിത്വത്തിനൊപ്പം കളമശേരി' പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തുടർന്ന് പുതുശേരി മല, ഏലൂർ, കടുങ്ങല്ലൂർ പഞ്ചായത്ത് വാർഡ് 13, ആലങ്ങാട് പഞ്ചായത്ത് നീറിക്കോട്, കരുമാലൂർ പഞ്ചായത്ത് വാർഡ് 17, കുന്നുകര പഞ്ചായത്ത് വാർഡ് 10 എന്നിവിടങ്ങളിൽ മന്ത്രി നേരിട്ട് എത്തി ആക്രിസാധനങ്ങൾ ശേഖരിക്കുകയും വീടുകളിൽ ബോധവത്കണ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. മണ്ഡത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹരിത കർമ്മസേന, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധസേവ സംഘടനകൾ, വ്യാപാരി വ്യവസായ സംഘടനകൾ, റെസ്റ്ററന്റ് അസോസിയേഷനുകൾ, പൗര സമൂഹ സംഘടനകൾ തുടങ്ങിയവരുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ശുചീകരണ യജ്ഞം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |