ബാലസോർ: ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ രക്തം നൽകാൻ ആശുപത്രികളിൽ നീണ്ട നിര തുടരുന്നു. അപകടമുണ്ടായപ്പോൾ ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത് പ്രദേശവാസികളാണ്. രക്തം നല്കാനും മറ്റ് സഹായങ്ങൾക്കും അവർ ഇപ്പോഴും ആശുപത്രികളിലുണ്ട്. പലരും സുഹൃത്തുക്കളെ ഉൾപ്പെടെ വിളിച്ചുവരുത്തി രക്തം നൽകുന്നു. കട്ടക്, ഭദ്രക്, ബാലസോർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം 3000 യൂണിറ്റിലധികം രക്തം ശേഖരിച്ചതായി അധികൃതർ അറിയിച്ചു. യുവജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും നൂറു കണക്കിനാളുകൾ രക്തം നല്കാൻ എത്തുന്നുണ്ടെന്നും എസ്.എസ്.ബി മെഡിക്കൽ കോളേജിലെ ജയന്ത് പാണ്ഡെ അറിയിച്ചു. ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന നാട്ടുകാരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. കൂടുതൽ ആളുകൾ പലയിടങ്ങളിൽ നിന്ന് രക്തദാനത്തിന് തയ്യാറായി എത്തുന്നുണ്ടെന്നും അത് നല്ല സൂചനയാണെന്നും പറഞ്ഞ അദ്ദേഹം അപകടമുണ്ടായതു മുതൽ പ്രദേശവാസികൾ ധാരാളം സഹായങ്ങൾ ചെയ്യുന്നതായും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |