മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്ത് മാമംനട, നൈനാംകോണം വാർഡ് കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ കുട്ടികളുടെ സ്നേഹസംഗമം മാമംനട ജംഗ്ഷനിൽ സംഘടിപ്പിച്ചു. അടൂർ പ്രകാശ് എം.പി പഠനോപകരണ വിതരണവും പ്രതിഭകളെ ആദരിക്കലും നടത്തി . ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ അനീഷ്.ജി.ജി സ്വാഗതം പറഞ്ഞു. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്.സുലഭ, എസ്.വിനിത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |