തിരുവനന്തപുരം:ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ജൂൺ എട്ട് മുതൽ 11 വരെ നടക്കുന്ന ലോക കേരള സഭയിൽ പങ്കെടുക്കാൻ നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനും സംഘവും ഇന്നലെ രാവിലെ പുറപ്പെട്ടു.
നോർക്ക ഡയറക്ടർ ഡോ.കെ.വാസുകി, സി.ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവരും സംഘത്തിലുണ്ട്.
യു.എസ്, ക്യൂബ സന്ദർശനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളുമുൾപ്പെട്ട സംഘം ജൂൺ ഏഴിന് വൈകിട്ട് യാത്ര തിരിക്കും. എട്ട് മുതൽ 18 വരെയാണ് പര്യടനം. ലോക കേരള സഭയുടെ പ്രവാസി സംഗമത്തിൽ മുഖ്യമന്ത്രിയും സംഘവും പങ്കെുക്കും. ജൂൺ 12 ന് ലോകബാങ്ക് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയുമുണ്ടാവും. സ്പീക്കർ എ.എൻ.ഷംസീർ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, മന്ത്രിയുടെ പി.എ വി.എം.സുനീഷ് തുടങ്ങിയവരുമുണ്ട്.
ഇതിന്റെ തുടർച്ചയായാണ് ക്യൂബ സന്ദർശനം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രി വീണാ ജോർജ്, ഡോ.വി.കെ.രാമചന്ദ്രൻ, വി.പി.ജോയ്, ഡോ.കെ.എം.എബ്രഹാം, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കു ബിസ്വാൾ തുടങ്ങിയവരാവും സംഘത്തിലുണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |