SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.08 PM IST

മണിപ്പൂർ; അന്വേഷണത്തിന് മൂന്നംഗ സമിതി, മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബ അദ്ധ്യക്ഷൻ

manipur

ഇംഫാൽ: മണിപ്പൂർ കലാപം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബ അദ്ധ്യക്ഷനായ സമിതിയാണ് അന്വേഷിക്കുക. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹിമാൻഷു ശേഖർ ദാസ്, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ അലോക പ്രഭാകർ എന്നിവരാണ് മറ്റംഗങ്ങൾ.

വിശദമായ അന്വേഷണം നടത്തി സമിത് ആറ് മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അത് പരിശോധിച്ച ശേഷം നടപടിയെടുക്കാനാണ് തീരുമാനം. റിട്ട. ജഡ്ജിയുടെ കീഴിലുള്ള സമിതി അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. അക്രമങ്ങൾക്ക് പിന്നിലെ കാരണങ്ങളും അതിലേക്ക് നയിച്ച സംഭവങ്ങളും സമിതി അന്വേഷിക്കും. ഇംഫാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമിതി,​ ഉദ്യോഗസ്ഥർ ചുമതലകളിൽ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കും. മണിപ്പൂർ ഗവർണർ അനുസൂയ ഉയ്കെയുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിക്കുമെന്നും അമിത് ഷാ മണിപ്പൂർ സന്ദർശന വേളയിൽ പ്രഖ്യാപിച്ചിരുന്നു. മെയ്തി വിഭാഗക്കാരെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശത്തിനെതിരെ

കഴിഞ്ഞ മാസം മൂന്ന് മുതൽ തുടങ്ങിയ സംഘർഷത്തിൽ 98 പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്. 37,​450 പേർ നിലവിൽ ക്യാമ്പുകളിൽ കഴിയുകയാണ്.

അമിത് ഷാ അടുത്തിടെ മണിപ്പൂർ സന്ദർശിച്ചിരുന്നു. മൂന്ന് ദിവസം സംസ്ഥാനത്ത് തങ്ങി ക്രമസമാധാന സാഹചര്യം അദ്ദേഹം വിലയിരുത്തി. വിവിധ മതജാതി വിഭാഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. എല്ലാവരും സംഘർഷത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അക്രമങ്ങൾ അരങ്ങേറി ദിവസങ്ങൾക്ക് ശേഷമാണ് അമിത് ഷാ ഇടപെട്ടത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി

കലാപത്തിലേക്ക് നയിച്ച കാരണങ്ങൾ, വ്യാപനം എന്നിവയാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചോ, ഭരണപരമയാ കാര്യങ്ങൾ കൃത്യമായി ചെയ്തില്ലേ തുടങ്ങിയ കാര്യങ്ങളും കമ്മീഷൻ പരിശോധിക്കും. ബിജെപിയാണ് മണിപ്പൂർ ഭരിക്കുന്നത്. സൈന്യത്തെ ഇറക്കിയാണ് കലാപം അടിച്ചമർത്തിയത്.

ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന് നൽകിയിരിക്കുന്ന നിർദേശം. ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കലാപത്തിന് രണ്ടു കാരണങ്ങളാണ് പറയപ്പെടുന്നത്. ആദിവാസി വിഭാഗമായ കുകി സമുദായത്തെ വനമേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമമാണ് ഒന്ന്. മറ്റൊന്ന് മെയ്‌തെയ് വിഭാഗത്തിന് കൂടുതൽ പരിഗണന നൽകാനുള്ള ശ്രമം നടക്കുന്നു എന്ന പ്രചാരണവും.

പട്ടിക ജാതി വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ മെയ്‌തെയ് വിഭാത്തിൽപ്പെട്ടവർക്കും നൽകാൻ നീക്കം നടന്നിരുന്നു എന്നാണ് പ്രചാരണം. ഇതിൽ കുകി സമുദായം വളരെ ആശങ്കയിലായിരുന്നു. മെയ് മൂന്നിന് ആദിവാസി ഐക്യദാർഢ്യ റാലി നടന്നു. ഇതിന് നേരെ ആക്രമണമുണ്ടായി. തുടർന്നാണ് കലാപം വ്യാപിച്ചത് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സിബിഐ അന്വേഷിക്കണം എന്നാണ് കുകി സമുദായ നേതാക്കൾ ആവശ്യപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360