കല്ലാച്ചി: കണ്ണൂർ എൻജിനീയറിംഗ് കോളേജ് സർവീസിൽ നിന്ന് വിരമിച്ച പ്രൊഫ.ഒ.വി. അശോകന് സ്വീകരണം നൽകി. കല്ലാച്ചി സ്‌നേഹതീരം റസിഡൻസ് അസോസിയേഷന്റെയും സിയോൺസ് ക്ലബ്ലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കല്ലാച്ചിയിൽ സ്വീകരണമൊരുക്കിയത്. നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സിയോൺ ക്ലബ് പ്രസിഡന്റ് പി.കെ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. അശോകൻ തണൽ പ്രൊഫ. ഒ.വി.അശോകനെ പൊന്നാട അണിയിച്ചു. ക്ലബിന്റെ ഉപഹാരമായ മൊമന്റോ നൽകി. കണ്ണൂർ എൻജിനിയറിംഗ് കോളേജിലെ പ്രൊഫസർമാരായ ഡോ.സി. ശ്രീകുമാർ, ഡോ.എം.കെ.രാജേഷ്, ഡോ.സി.സി. റഫീക്ക്, ഡോ. വിനോദ് കുമാർ, നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ. ദിലീപ് കുമാർ, കുഞ്ഞിരാമൻ, കെ.കെ. മനോജ് കുമാർ, അശോകൻ തണൽ, ടി.സുരേഷ്, ടി.പി. വിനോദൻ തുടങ്ങിയവർ പ്രസംഗിച്ചു. സിയോൺസ് ക്ലബ് സെക്രട്ടറി പി.കെ.ലിഗേഷ് സ്വാഗതവും പി.കെ.സതീശൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |