കോട്ടയം: കെ ഫോൺ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഏറ്റുമാനൂർ മണ്ഡലത്തിൽ നടന്ന ചടങ്ങ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളിയിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജും പാലായിൽ നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോയും വൈക്കത്ത് സി.കെ.ആശ എം.എൽ.എയും പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ എം.എൽ.എയും കടുത്തുരുത്തിയിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കലും കോട്ടയത്ത് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫും പുതുപ്പള്ളിയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാമും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |