കാലടി: വിഭാവനം ചെയ്തത് പൂന്തോട്ടമടക്കമുള്ള ശ്മശാനം. 80 സെന്റ് സ്ഥലത്ത് പറഞ്ഞ സമയത്ത് കെട്ടിടമെല്ലാം പണിത് ശ്മശാനം പ്രവർത്തനം തുടങ്ങി. എന്നാൽ ഭരണസമിതിമാറിയപ്പോൾ കഥമാറി. പദ്ധതിയിലുണ്ടായിരുന്ന പൂന്തോട്ടം കടലാസിലായി. പകരം ശ്മശാനത്തിന്റെ പരിസരമാകെ കാറുകയറി ! കാലടി പഞ്ചായത്തിന് കീഴിലുള്ള ശ്മശാനമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഈ ഗതിയിലായത്.
15 വർഷം മുമ്പാണ് കാലടിയിൽ ഒരു പൊതുശ്മശാനമെന്ന ആശയം ഉയർന്നത്. കാലടി- ചെമ്പുശേരി റോഡിൽ മറ്റൂർ ഭാഗത്ത് 80 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി. സ്ഥലം മണ്ണിട്ട് നികത്താൻ മാത്രം 5 ലക്ഷത്തോളം രൂപ ചെലവഴിച്ചു. ആകെയുള്ള 80 സെന്റിൽ 25 സെന്റിലാണ് കെട്ടിടങ്ങളും മറ്റും നിർമ്മിച്ചത്. ശേഷിക്കുന്ന സ്ഥലത്ത് നല്ലൊരു പൂന്തോട്ടവും മരിച്ചുപോയവരുടെ ഓർമ്മ ദിവസങ്ങളിൽ ബന്ധുക്കൾക്ക് വന്നിരുന്ന് പ്രാർത്ഥിക്കാനുമൊക്കെ സൗകര്യമൊരുക്കാനുമായിരുന്നു തീരുമാനം. എന്നാൽ ഇതൊന്നും നടന്നില്ല.
കാടുകയറിയ നിലയിലാണെങ്കിലും ശ്മശാനം പ്രവർത്തിക്കുന്നുണ്ട്. സംസ്കാരം നടത്താൻ ഗ്യാസ്, ഇലകട്രിക് സംവിധാനവുമുണ്ട്. ഒരു ദിവസം രണ്ട് മൃതദേഹങ്ങൾ വരെ സംസ്കരിക്കാനാകും. ഇതുവരെ 1600ൽപ്പരം മൃതദേഹങ്ങൾ ഇവിടെ സംസ്കരിച്ചു.
സ്വകാര്യ ശ്മശാനങ്ങൾ
കാലടിയിൽ വിവിധ സമുദായങ്ങൾക്ക് വെവ്വേറെ സ്വകാര്യ ശ്മശാനങ്ങളുണ്ട്. ഇതിനാൽ അനാഥരും അശരണരുമായ ആളുകൾ മരണപ്പെടുമ്പോഴാണ് പൊതുശ്മശാനം അനിവാര്യമാകുന്നത്. ഇവരുടെ അന്ത്യകർമ്മങ്ങൾക്കായി എത്തുന്നവർ ശ്മശാനത്തിന്റെ ദുരവസ്ഥ ചോദ്യം ചെയ്യാറില്ലെന്നാണ് അധികാരികളുടെ ഇങ്ങിനെ വിലസാന അനുവദിക്കുന്നത്. കാടുകയറിയെങ്കിലും പൊതുശ്മശാനം നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്നാണ് നിലവിലെ ഭരണ സമിതിയുടെ അവകാശവാദം.
2008ലെ പഞ്ചായത്ത് ഭരണസമിതി വിഭാവനം ചെയ്ത ശാന്തിനിലയം പൂർത്തിയാക്കുന്നതിൽ പിന്നീട് വന്ന ഭരണസമിതികൾ ശുശ്കാന്തി കാട്ടിയില്ല. പൂന്തോട്ടത്തിന് നീക്കിവച്ച സ്ഥലം കാടുകയറി നശിച്ചു. കെട്ടിടം ഉൾപ്പെടെയുള്ള ഭാഗത്ത് ശരിയായ പരിചരണമില്ല. അശാന്തിനിലയമായി മാറി അനാതത്വം നിഴലിക്കുന്ന ശ്മശാനത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്.
എം.ടി. വർഗീസ്
മുൻ വൈസ് പ്രസിഡന്റ്
കാലടി പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |