ഒല്ലൂർ: കാപ്പ നിയമപ്രകാരം ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ രണ്ട് ഗുണ്ടകൾക്കെതിരെ നടപടി. ഒരാളെ നാടുകടത്തുകയും മറ്റൊരാളെ ജയിലിൽ അടയ്ക്കുകയും ചെയ്തു. അഞ്ചേരിയിലെ ഗുണ്ടാത്തലവന്റെ സംഘത്തിൽപെട്ട അഞ്ചേരി സ്വദേശി കോയമ്പത്തുർക്കാരൻ വീട്ടിൽ രമേഷ് അടിമ എന്ന രമേഷിനെ(24) ഒരു വർഷത്തേക്കാണ് നാടു കടത്തിയത്. വധശ്രമം ഉൾപ്പെടെ ഏഴ് കേസുകളിൽ പ്രതിയാണ് രമേഷ്.
കുപ്രസിദ്ധ ഗുണ്ട കടവിയുടെ സംഘത്തിലെ പ്രധാനിയായിരുന്ന നടത്തറ കുരിശുപറമ്പിൽ സാംസനെയാണ് (33) കരുതൽ തടങ്കൽ പ്രകാരം ജയിലിലാക്കിയത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പടെ വിവിധ കേസുകളിൽ പ്രതിയാണിയാൾ. ഒല്ലൂർ എസ്.എച്ച്.ഒ: ബെന്നി ജേക്കബിന്റെ നിർദ്ദേശപ്രകാരമാണ് ജില്ലാ ഭരണകൂടം നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |