ആലപ്പുഴ: വള്ളികുന്നം ഗ്രാമ പഞ്ചായത്ത് ഹരിതസഭയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റൈഹാനത്ത്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ
മിനി പ്രഭാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രവീന്ദ്രനാഥ്, ജി.രാജീവ് കുമാർ, തൃദീപ് കുമാർ, പി.കോമളൻ, ആർ.രാജി, ഉഷാ പുഷ്ക്കരൻ, വിജയലക്ഷ്മി, ശങ്കരൻ കുട്ടി നായർ, ബി. രാജലക്ഷ്മി, അർച്ചന പ്രകാശ്, ഇന്ദു കൃഷ്ണൻ, കെ.ഗോപി, സെക്രട്ടറി ബിജു, എ.എസ്.സജികുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |