ചെങ്ങന്നൂർ : ദില്ലിയിൽ സമരം ചെയ്യുന്ന വനിതാഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അനിതകുമാരി അദ്ധ്യക്ഷയായി. ഏരിയ സെക്രട്ടറി ഹേമലതാ മോഹൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദിവ്യ ഉണ്ണികൃഷ്ണൻ, മഞ്ജു പ്രസന്നൻ, ടൗൺ വെസ്റ്റ് മേഖലാ സെക്രട്ടറി വി.എസ്.സവിത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |