റാന്നി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എം.സി.വൈ.എം റാന്നി മേഖല സമിതിയുടെ നേതൃത്വത്തിൽ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കി. മേഖല പ്രസിഡന്റ് ജെബിൻ പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മേഖല ഡയറക്ടർ ഫാ.ജോസഫ് വരമ്പുങ്കൽ ഒ.ഐ.സി പരിസ്ഥിതി ദിന സന്ദേശം നൽകി. മെൽവിൻ മാത്യു, നവീൻ മോൻസി, ജെറിൻ പ്ലാച്ചേരിൽ,ജിനു ജോർജ്, ജോയിസ് വിൽസൺ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |