മാതമംഗലം: സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എരമം -കുറ്റൂർ ഗ്രാമപഞ്ചായത്ത് കുറ്റൂർ സാംസ്‌കാരിക നിലയത്തിൽ വച്ച് ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ബിജേഷിന്റെ അദ്ധ്യക്ഷതയിൽ കെ.പി അപ്പനു പരിസ്ഥിതി സന്ദേശം നൽകി. തുടർന്ന് പരിസര സന്ദേശ പ്രതിജ്ഞയെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ കരുണാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കർമ്മസേനയുടെ പ്രശ്നങ്ങളും പ്രയാസങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ റിപ്പോർട്ട് പി.വി ശാരദ അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയുടെ ഭാഗമായി വന്ന റിപ്പോർട്ട് സോഷ്യൽ ഓഡിറ്റ് ടീം അംഗമായ കിലയുടെ ആർ.പി ശ്രീധരൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ഹരിത കർമ്മസേന അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗം ടി. തമ്പാൻ അനുമോദിച്ചു. സെക്രട്ടറി ഇൻ ചാർജ് എ.കെ വേണുഗോപാലൻ സ്വാഗതവും വി.ഇ.ഒ ബേബി ജിഷ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |