കൊടുങ്ങല്ലൂർ : വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയില്ല. പരിശോധനയിൽ മൃതദേഹത്തിലെ മുറിവുകളും ആശുപത്രി റെക്കാഡിലെ പരമാർശങ്ങളും ഡോക്ടറിൽ സംശയമുണ്ടാക്കി. പൊലീസ് സർജൻ തന്നെ പോസ്റ്റ്‌മോർട്ടം ചെയ്യുന്നതായിരിക്കും ഉചിതമെന്ന ധാരണയെ തുടർന്നാണ് ഡോക്ടർ പിൻവാങ്ങിയത്. സെലിബ്രിറ്റിയായതിനാൽ ഇതേച്ചൊല്ലി ഭാവിയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അതിന്റെ പുറകെ നടക്കേണ്ടിവരുമെന്ന ചിന്തയും ഡോക്ടറിലുണ്ടായി. മൃതദേഹം കൊണ്ടുവന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് പോസ്റ്റ്‌മോർട്ടം ഇവിടെ ചെയ്യാൻ കഴിയില്ലെന്നും തൃശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടർ നിർദ്ദേശിച്ചത്. താരത്തോടൊപ്പം ജോലി ചെയ്യുന്നവരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ജനങ്ങൾ തടിച്ചു കൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |