കൊല്ലം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിൽ അക്കൗണ്ടൻസി ആൻഡ് ഫിനാൻസ്, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക് ആൻഡ് ഓപ്പറേഷൻസ് റിസർച്ച് വിഭാഗങ്ങളിലെ ഗസ്റ്റ് ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ എം.കോം/ എം.ബി.എ (ഫിനാൻസ്) ബിരുദമുള്ളവർക്ക് (ഫുൾടൈം) അക്കൗണ്ടൻസി ആൻഡ് ഫിനാൻസ് തസ്തികയിലേക്കും 60 ശതമാനം മാർക്കോടെ ബി.ടെക്കും എം.ബി.എയും ബിരുദമുള്ളവർക്ക് (ഫുൾടൈം) ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക് ആൻഡ് ഓപ്പറേഷൻസ് റിസർച്ച് തസ്തികയിലേക്കും അപേക്ഷിക്കാം. യു.ജി, പി.ജി അഫിലിയേറ്റഡ് കോളജുകളിലെ ഒരു വർഷത്തെ അദ്ധ്യാപന പരിചയവും നെറ്റ് യോഗ്യതയും ഉണ്ടായിരിക്കണം. പി.എച്ച്.ഡി അഭികാമ്യം. 2023 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷകൾ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം14 വിലാസത്തിൽ ജൂൺ ഒമ്പതിന് മുമ്പ് സമർപ്പിക്കണം. വിവരങ്ങൾക്ക് www.kittsedu.org. ഫോൺ: 04712327707.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |