കൊല്ലം: കേരളകൗമുദിയുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ഫാത്തിമ മാതാ നാഷണൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ഭക്ഷ്യസുരക്ഷാ സെമിനാർ നടത്തും. ഉച്ചയ്ക്ക് 1.30ന് ഫാത്തിമ മാതാ നാഷണൽ കോളേജിലെ ബിഷപ്പ് സ്റ്റാൻലി റോമൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന സെമിനാർ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ റവ. ഫാ. അഭിലാഷ് ഗ്രിഗറി അദ്ധ്യക്ഷനാകും. ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ എസ്.അജി, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. കരുനാഗപ്പള്ളി സർക്കിൾ, ഭക്ഷ്യസുരക്ഷാ ഓഫീസർ ചിത്ര മുരളി ബോധവത്കരണ ക്ലാസ് നയിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ മൈക്കൽ സ്വാഗതവും കോളേജ് കമ്മ്യൂണിറ്റി ഹെൽത്ത് ക്ലബ്ബ് കൺവീനറും സുവോളജി വിഭാഗം മേധാവിയുമായ ഡോ. നിഷ തോമസ് നന്ദിയും പറയും.
സുരക്ഷിത ഭക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഭക്ഷണം പാകം ചെയ്യൽ, സംഭരണം, ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ നിലവാരം എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും സെമിനാറിൽ മറുപടി ലഭിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ സമ്പൂർണ സഹകരണത്തോടെയാണ് സെമിനാർ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |