
അമരാവതി: മദ്യവുമായി പോയ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ട്രക്കിൽ നിന്ന് റോഡിലേയ്ക്ക് ബീയർ കുപ്പികൾ വീണതോടെ നാട്ടുകാർ വഴി കെെയടക്കി. ഈ ബിയർ കുപ്പികൾ ശേഖരിക്കുന്ന നാട്ടുകാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ആന്ധ്രാപ്രദേശിലെ അനകപള്ളിയിലാണ് സംഭവം.
അപകടത്തിൽ ട്രക്ക് ഡ്രെെവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഇവരെ ഒന്നു സഹായിക്കുക പോലും ചെയ്യാതെയാണ് നാട്ടുകാർ മദ്യക്കുപ്പികൾ തട്ടിയെടുത്തത്. വാഹനത്തിൽ 200 ബോക്സ് ബീയർ കുപ്പികളാണ് ഉണ്ടായിരുന്നത്. ട്രക്ക് റോഡിൽ കിടക്കുന്നതിന്റെയും അതുവഴിവന്ന ജനങ്ങൾ ബീയർ ശേഖരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ബീയർ കുപ്പികൾ തട്ടിയെടുത്തവർക്ക് എതിരെ നടപടിയെടുത്തതായി വിവരം ലഭിച്ചിട്ടില്ല.
అనకాపల్లి కసింకోట రోడ్డులో బయ్యవరం జాతీయ రహదారిపై బీర్ బాటిల్స్ లోడుతో వెళ్తున్న వ్యాన్ బోల్తా. బీరుల కోసం పరుగులు తీసిన జనం. 200 కేసుల బీర్ బాటిల్స్ నేలపాలు. #AndhraPradesh#Visakhapatnam #Vizag pic.twitter.com/OY3PxLonJT
— Vizag News Man (@VizagNewsman) June 6, 2023
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |