
ന്യൂഡൽഹി: ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കുമ്പോൾ വിപണിവില നിർണയിക്കുന്നതിൽ തുല്യത വേണമെന്ന് സുപ്രീംകോടതി.
വിപണിവില നിർണയിക്കുന്നതിലെ അസമത്വം പരിഹരിക്കണം. 1956ലെ ദേശീയപാത നിയമത്തിലെയും, 2013ലെ ഭൂമിയേറ്റെടുക്കൽ - പുനരധിവാസ നഷ്‌ടപരിഹാര അവകാശ നിയമത്തിലെയും നഷ്‌ടപരിഹാര വ്യവസ്ഥകൾ തമ്മിൽ പൊരുത്തക്കേടുണ്ട്. വിപണിവില നിർണയത്തിലെ തുല്യതയ്ക്കായി നിയമഭേദഗതി അടക്കം പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹരിയാനയിലെയും പഞ്ചാബിലെയും ഭൂമിയേറ്റെടുക്കൽ നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |