തൃക്കാക്കര: മദ്യപിച്ച് സ്കൂൾ ബസോടിച്ച ഡ്രൈവറെ തൃക്കാക്കര പൊലീസ് പിടികൂടി. ചേരാനല്ലൂർ സ്വദേശി കുണ്ടേപ്പറമ്പ് വീട്ടിൽ കെ.പി മനോജിനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ പാലാരിവട്ടം ഭാഗത്ത് നിന്നും സ്കൂൾ വിദ്യാർത്ഥികളുമായി വരുന്നതിനിടെ വാഴക്കാല ജംഗ്ഷനിൽ വച്ച് തൃക്കാക്കര എസ്.ഐ എൻ.ഐ റഫീക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഡ്രൈവർ പിടിയിലായത്.ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു. മറ്റൊരു ഡ്രൈവറെ വരുത്തി കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു പോകാൻ ബസിന് പൊലീസ് അനുമതി നൽകി. സ്കൂൾ ബസുകളിലെ ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നതായി റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും പരാതിയെ തുടർന്നാണ് നടപടി . തൃക്കാക്കരയിൽ മൂന്നിടത്ത് പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |