ശിവഗിരി: ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകൾ, ഭാരതീയ വേദാന്ത ദർശനം, മതമീമാംസ, ഗുരുദേവദർശനത്തിന്റെ അടിസ്ഥാനത്തിൽ സർവ്വമത പഠനം, ഇതര ദാർശനിക ചിന്താധാരകൾ തുടങ്ങിയവയാണ് പാഠ്യവിഷയങ്ങൾ. വിദ്യാർത്ഥികൾക്ക് ശിവഗിരി മഠത്തിൽ താമസിച്ച് അദ്ധ്യയനം നടത്താം. ജാതിമതഭേദമെന്യേ, ശ്രീനാരായണ ധർമ്മത്തിൽ വിശ്വസിക്കുന്ന ആർക്കും പഠനകോഴ്സിൽ പങ്കെടുക്കാം. പഠിതാക്കളുടെ മുഴുവൻ ചെലവും ശിവഗിരി മഠം വഹിക്കും. ആശ്രമോചിത ജീവിതചര്യയിൽ പഠിക്കാൻ താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ അടങ്ങിയ അപേക്ഷകൾ 20നകം ജനറൽ സെക്രട്ടറി, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്, ശിവഗിരി മഠം, വർക്കല 695141, തിരുവനന്തപുരം വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് : ശിവഗിരി മഠം പി.ആർ.ഒ., ഫോൺ: 9447551499.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |