SignIn
Kerala Kaumudi Online
Sunday, 17 May 2026 7.40 AM IST

കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഇന്ന് ഉച്ചയ്ക്ക്

kozhikode

കോഴിക്കോട്: കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് വീട്ടിൽ കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വിൽപ്പനയ്ക്കുള്ള വീട് നോക്കാനായി എത്തിയപ്പോഴാണ് മിന്നലേറ്റത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ കുഞ്ഞയമ്മദ് ഹാജി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: ഹസ്ബിജ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA