തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെയും കെസി വേണുഗോപാലിനെതിരെയും വിമർശനവുമായി കെ കരുണാകരന്റെ മകളും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന നേതാവുമായ പത്മജ വേണുഗോപാൽ. ജീവിതത്തിൽ ഒരിക്കലും കോൺഗ്രസിലേക്ക് തിരിച്ചുപോകില്ലെന്നും കെസി വേണുഗോപാൽ തന്നോട് അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും പത്മജ പറഞ്ഞു. കൗമുദി ടിവിയുടെ 'സ്‌ട്രെയിറ്റ് ലൈൻ' അഭിമുഖ പരിപാടിയിലാണ് പത്മജയുടെ പരാമർശം.
'കോൺഗ്രസിലുണ്ടായിരുന്നപ്പോൾ കെസി വേണുഗോപാൽ അനുകുലസമീപനമായിരുന്നില്ല. പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. അദ്ദേഹത്തിന് പ്രാദേശിക നേതാക്കളുമായി ഭയങ്കര ബന്ധമാണ്. അവർ കണ്ണ് കൂർപ്പിച്ചാൽ അദ്ദേഹത്തിന് പേടിയാണ്. അതിന് പിന്നിലെ രഹസ്യം എന്താണെന്ന് എനിക്ക് അറിയില്ല. ആ നേതൃത്വവുമായി എനിക്ക് അടുപ്പമില്ല. തിരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിക്കാൻ ശ്രമിച്ചത് അവരാണ്.
ഞാൻ പരാതി പറഞ്ഞപ്പോൾ കെപിസിസി വൈസ് പ്രസിഡന്റായിരുന്ന എന്നെ തരംതാഴ്ത്തി എക്സിക്യൂട്ടീവിലേക്ക് മാറ്റി. ഒന്നിനുംകൊള്ളാത്ത ആൾക്കാർ കയറി സ്റ്റേജിലേക്ക് ഇരിക്കുക. ഞാൻ ഏറ്റവും പുറകിലത്തെ സീറ്റിലായി. ഓരോന്നിലും അപമാനിച്ചു. പല പരിപാടികളിലും എന്നെ വിളിക്കില്ല. തൃശൂരിൽ നിന്ന് എന്നെ മാറ്റിനിർത്തുകയായിരുന്നു. ഈ സമയത്ത് എന്നെ കുറച്ചൊക്കെ സഹായിച്ചത് സുധാകരേട്ടനായിരുന്നു (കെ സുധാകരൻ). അന്ന് എന്നോട് സിമ്പതി കാണിച്ചത് വിഡി സതീശനായിരുന്നു. പ്രദേശിക നേതാക്കൾക്ക് എന്നോട് താൽപര്യമില്ലായിരുന്നു. അവരെ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ് (കെസി വേണുഗോപാൽ). അദ്ദേഹം പിതാവിനോട് കുറ് പുലർത്തി. പക്ഷേ, ഞങ്ങളോട് കാണിച്ചില്ല'- പത്മജ പറഞ്ഞു.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |