തിരുവനന്തപുരം : സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. വയനാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിനെ പാലക്കാട് എസ്.പിയായും ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡന്റ് പദംസിംഗിനെ വയനാട് എസ്.പിയായും നിയോഗിച്ചു. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ഹരിശങ്കറിനെ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആന്റ് ടെക്നോളജി (സൈബർ ഓപ്പറേഷൻസ്) എസ്.പിയായി നിയമിച്ചു. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥാണ് പൊലീസ് ആസ്ഥാനത്തെ പുതിയ എ.ഐ.ജി.
എ.ടി.എസിലെ എസ്.പി എ.പി.ഷൗക്കത്തലിയെ ആലപ്പുഴ കൈംബ്രാഞ്ച് എസ്.പിയാക്കി. സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്.പി നിധിൻരാജിനെ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റായി നിയോഗിച്ചു. എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി പി ബിജോയിയാണ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്.പി. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ് സുദർശനെ എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പിയാക്കി. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്.പിയായിരുന്ന ഷാജി സുഗുണനെ വനിതാ കമ്മിഷൻ ഡയറക്ടറായി നിയോഗിച്ചു. കെ.എ.പി -2 ബറ്റാലിയൻ കമാൻഡന്റ് വി.എം.സന്ദീപിനെ സിവിൽ സപ്ലൈസ് കോർപറേഷൻ വിജിലൻസ് ഓഫീസറായും നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |