ആലപ്പുഴ: വാത്തികുളം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മുതുകുളം പഞ്ചായത്ത് 4-ാം വാർഡിൽ മണി ഭവനം വീട്ടിൽ രതീഷ് (39)നെ കുറത്തികാട് പൊലീസ് ഇൻസ്പെക്ർ മോഹിത് പി.കെയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ബിജു.വി, ബൈജു.വി, സതീഷ് കുമാർ, സീനിയർ സി.പി.ഒമാരായ ഷാജിമോൻ, നെസി എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുവതിയുടെ ബന്ധുവായ പ്രതി യുവതിയുടെ വീട്ടിൽ താമസിച്ചു വരവെയാണ് വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |