SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.40 AM IST

കേരള ബാങ്ക് തിരി​മറി​: ഏരിയ മാനേജർക്ക് സസ്പെൻഷൻ

kerala-bank

ചേർത്തല :കേരള ബാങ്ക് ചേർത്തല താലൂക്കിലെ ശാഖകളിൽ നിന്ന് പണയ സ്വർണം കാണാതായ സംഭവത്തിൽ ഏരിയ മാനേജർ മീരാ മാത്യുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. താലൂക്കിലെ മൂന്ന് ബ്രാഞ്ചുകളിൽ നിന്ന് 21 ലക്ഷം മൂല്യം വരുന്ന സ്വർണം നഷ്ടപ്പെട്ട സംഭവത്തിലാണ് നടപടി. കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. ചേർത്തല താലൂക്കിലെ അരൂക്കുറ്റി,അരൂർ,പൂച്ചാക്കൽ,എരമല്ലൂർ,ഒറ്റപ്പുന്ന,കുത്തിയതോട്,പട്ടണക്കാട്,ചേർത്തല,നടക്കാവ് ഈവനിംഗ്,അർത്തുങ്കൽ ശാഖകളിൽ സ്വർണ പണയ ഉരുപ്പടികൾ ഉൾപ്പെടെ പരിശോധിക്കുന്ന ചുമതലയായിരുന്നു മീര മാത്യു നിർവഹിച്ചിരുന്നത്. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന പിതാവ് മാത്യു സർവീസിലിരിക്കെ മരിച്ചതിനെ തുടർന്ന് 21 വർഷം മുമ്പാണ് ഇവർ സർവീസിൽ പ്രവേശിക്കുന്നത്. ചേർത്തല നടക്കാവ് ശാഖയിൽ മൂന്നര വർഷക്കാലം മാനേജരായിരിക്കെയാണ് താലൂക്കിലെ ഏരിയ മാനേജരായി സ്ഥാനകയറ്റം ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, KERALA BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY