ആലപ്പുഴ: 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അദ്ധ്യാപകൻ ചെന്നിത്തല തൃപ്പെരുന്തറ അർജുൻ നിവാസിൽ ബിജുവിനെ (60) പൊലീസ് അറസ്റ്റ് ചെയ്തു വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന അദ്ധ്യാപകനാണ് ബിജു. ഇയാൾ ട്യൂഷൻ എടുക്കാൻ എത്തിയ ഒറു വീട്ടിൽ വച്ചായിരുന്നു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജൂൺ ആറിനാണ് സംഭവം.
പീഡനവിവരം പെൺകുട്ടി മാതാപിതാക്കളോട് പറയുകയും അവർ മാന്നാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |