കുട്ടികളെ എങ്ങനെ മിടുക്കരാക്കി വളർത്താമെന്ന് ചിന്തിച്ച് ഉറക്കം കളയുന്ന ഒരുപാട് മാതാപിതാക്കളുണ്ട്. ചെറിയ വായിലെ വലിയ വർത്തമാനമാണ് രക്ഷിതാക്കളുടെ മനസമാധാനം കളയുന്ന പ്രധാന കാര്യം. എന്ത് പറഞ്ഞാലും അവൻ അല്ലെങ്കിൽ അവൾ തർക്കുത്തരം പറയുന്നു എന്ന പരാതിയുള്ളവരും നിരവധിയാണ്.
അവരുടെ ചുറ്റുപാടിൽ നിന്നും ടെലിവിഷനിൽ നിന്നുമൊക്കെയാണ് കുട്ടികൾ ഇതൊക്കെ പഠിക്കുന്നത്. അവർ ചുറ്റുപാടിൽ നിന്നും കേൾക്കുന്ന വാക്കുകൾ മുതിർന്നവരോട് പറയുകയും, മറ്റുള്ളവർ അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് നോക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഉദാഹരണത്തിന് ചീത്ത വാക്കുകൾ പറയുമ്പോൾ നിങ്ങൾ കുട്ടിയെ തല്ലിയെന്ന് കരുതുക. അത് അവരിൽ വാശിയുണ്ടാക്കുകയേയുള്ളൂ. നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടത്.
മക്കൾക്ക് മാതൃകയാവാൻ ശ്രമിക്കണം. ഉദാഹരണത്തിന് നിങ്ങൾ ഫുൾ ടൈം ഫോണിൽ വീഡിയോ കണ്ടിരിക്കുന്നയാളാണെന്ന് കരുതുക. കുട്ടിയോട് ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞാൽ അവൻ നിങ്ങളെ ചോദ്യം ചെയ്യും. കാരണം അവിടെ ന്യായം അവന്റെ ഭാഗത്താണ്.
കുട്ടികൾ ഇങ്ങനെയേ ചെയ്യാൻ പാടുള്ളൂവെന്ന മുൻധാരണകളിൽ മാറ്റം വരുത്തുകയാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാൻ മക്കളെ പഠിപ്പിക്കുക. എന്നുകരുതി എന്തും പറയാൻ അനുവദിക്കരുത്. ചീത്തവാക്കുകൾ ഉപയോഗിക്കാൻ അനുവദിക്കരുത്. അത് നിരുത്സാഹപ്പെടുത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |