SignIn
Kerala Kaumudi Online
Friday, 20 September 2024 2.56 PM IST

ജാർഖണ്ഡിൽ അനധികൃത ഖനി ഇടിഞ്ഞുവീണ് മൂന്നുപേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

Increase Font Size Decrease Font Size Print Page
mine

ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ ഖനി ഇടിഞ്ഞുവീണ് മൂന്നു പേർ മരിച്ചു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ധൻബാദിൽ നിന്ന് 21 കിലോമീറ്റർ അകലെ ഭൗരാ കോലിയേരി മേഖലയിലെ ഖനിയിലാണ് രാവിലെ പത്തരയോടെ അപകടം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. എത്ര പേ‌ർ ഖനിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.

അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിൽ നിരവധി പ്രദേശവാസികൾ ജോലി ചെയ്തിരുന്നതായാണ് വിവരം. ഗ്രാമീണരുടെ സഹായത്തോടെ ആദ്യം പുറത്തെടുത്ത മൂന്നുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഖനിയിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് സിന്ദ്രി ഡി സി പി അഭിഷേക് കുമാർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MINE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.