SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.12 PM IST

തീരാതെ പുന:സംഘടനാ തർക്കം, ഹൈക്കമാൻഡിനെ ഒരുമിച്ച് കാണാൻ എ, ഐ ഗ്രൂപ്പുകൾ

p

തിരുവനന്തപുരം: ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം സൂചിപ്പിക്കുമ്പോൾ, പ്രതിഷേധം കനപ്പിക്കുന്ന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ

സംയുക്തമായി ഹൈക്കമാൻഡിനെ സമീപിക്കും.

ഇന്നലെ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരു ഗ്രൂപ്പിന്റെയും നേതാക്കൾ ഒരുമിച്ചിരുന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ നീങ്ങാൻ തീരുമാനിച്ചത്. വയനാട്ടിലെ ലീഡേഴ്സ് മീറ്റിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തീരുമാനിച്ച മിഷൻ-24 ദൗത്യം പാർട്ടി പിടിക്കാനുള്ള നേതൃത്വത്തിന്റെ മിഷൻ 24 ആയെന്ന് യോഗം അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തല, എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ എന്നിവരും ശശി തരൂർ എം.പിയുമായി അടുപ്പമുള്ള എം.കെ. രാഘവൻ എം.പിയും പങ്കെടുത്തു.

ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിൽ കൂടിയാലോചന ഉണ്ടായില്ലെന്നും വയനാട് ലീഡേഴ്സ് മീറ്റിലുണ്ടാക്കിയ ഐക്യാന്തരീക്ഷത്തിൽ വിള്ളലുണ്ടായെന്നും ഹൈക്കമാൻഡിനെ ബോധിപ്പിക്കും. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള കേന്ദ്രനേതാക്കളുടെ സൗകര്യമറിഞ്ഞാകും ഡൽഹി യാത്ര. പരാതിയുള്ള എം.പിമാർ പ്രത്യേകമായും ഹൈക്കമാൻഡിനെ സമീപിക്കാൻ ധാരണയുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂടിയാലോചിച്ചാണ് അന്തിമ പട്ടികയുണ്ടാക്കിയതെങ്കിലും ഗ്രൂപ്പ് നേതൃത്വങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് വി.ഡി. സതീശനെയാണെന്നാണ് സൂചന. കൂടിയാലോചനയ്‌ക്ക് തടസം സൃഷ്ടിക്കുന്നത് സതീശന്റെ കടുംപിടുത്തമാണെന്നാണ് ഇവരുടെ വികാരം.

അതേസമയം, ഗ്രൂപ്പ് നേതാക്കൾ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇന്നലെ അനുനയ നീക്കം തുടങ്ങി. രമേശ് ചെന്നിത്തലയുമായും എം.എം. ഹസനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് നഷ്ടമുണ്ടായെന്ന് കാട്ടിയല്ല ഹൈക്കമാൻഡിനെ സമീപിക്കുക. പുനഃസംഘടന നടപ്പാക്കിയ രീതിയോടുള്ള പ്രതിഷേധമാകും അറിയിക്കുക. ഇനിയങ്ങോട്ടെങ്കിലും കൂടിയാലോചനയ്ക്കും നേതാക്കളെ വിശ്വാസത്തിലെടുക്കാനും സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നാണ് ആവശ്യം. പാർട്ടിയിൽ നഷ്ടമാകുന്ന ഐക്യം തിരിച്ചെത്തിക്കണം. മുതിർന്ന നേതാക്കളുമായി ആലോചിച്ച് പുനഃസംഘടന പൂർത്തിയാക്കണമെന്ന ലീഡേഴ്സ് മീറ്റിലെ തീരുമാനം നടപ്പായില്ല. ആകെയുള്ള 282 ബ്ലോക്ക് പ്രസിഡന്റുമാരിൽ പുനഃസംഘടനയ്ക്കുള്ള ഏഴംഗ ഉപസമിതി ഏകകണ്ഠമായി നിർദ്ദേശിച്ചത് 170ഓളം പേരുകളാണ്. 112 പേരുകൾ പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും മാത്രം കൂടിയിരുന്നാണ് തീരുമാനിച്ചത്. മുൻ കെ.പി.സി.സി പ്രസിഡന്റുമാരുമായി ആലോചിച്ചില്ല. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാത്തത് അംഗീകരിക്കാനാവില്ല. ഇത് തുടർന്നാൽ മണ്ഡലം, ബൂത്ത് പുനഃസംഘടനയെയും ബാധിക്കും. ഗ്രൂപ്പടിസ്ഥാനത്തിൽ ചർച്ചയില്ലെന്ന് പറഞ്ഞവർ തന്നെയാണ് പഴയ എ ഗ്രൂപ്പിന്റെ പ്രതാപം ഇപ്പോഴില്ലെന്നും രമേശിന്റെ കൂടെയുള്ളവർ പല തട്ടിലാണെന്നുമൊക്കെ പ്രചരിപ്പിച്ച് സ്ഥാനങ്ങൾ വീതം വച്ച് നൽകുന്നത്. ഇത് പുതിയ ഗ്രൂപ്പുണ്ടാക്കലാണെന്നാണ് യോഗം വിലയിരുത്തിയത്.

പു​നഃ​സം​ഘ​ട​നാ​ ​വി​ഷ​യം​ ​പ​രി​ഹ​രി​ക്കും​:​ ​കെ.​സി.​ ​വേ​ണു​ഗോ​പാൽ

ന്യൂ​ഡ​ൽ​ഹി​:​ ​ബ്ലോ​ക്ക് ​പു​നഃ​സം​ഘ​ട​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ.​ഐ.​സി.​സി​ ​ഇ​ട​പെ​ടി​ല്ലെ​ന്നും​ ​കേ​ര​ള​ത്തി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്തു​ ​പ​രി​ഹ​രി​ക്കു​മെ​ന്നും​ ​സം​ഘ​ട​നാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​പു​നഃ​സം​ഘ​ട​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ,​ ​ഐ​ ​ഗ്രൂ​പ്പു​ക​ൾ​ ​ഹൈ​ക്ക​മാ​ൻ​ഡി​ന് ​പ​രാ​തി​ ​ന​ൽ​കാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ​വേ​ണു​ഗോ​പാ​ലി​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​യി​ൽ​ ​ആ​രൊ​ക്കെ​ ​വേ​ണ​മെ​ന്ന് ​തീ​രു​മാ​നി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​എ.​ഐ.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​നാ​ണ്.
രാ​ജ​സ്ഥാ​നി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഹൈ​ക്ക​മാ​ൻ​ഡ് ​ര​മ്യ​മാ​യി​ ​പ​രി​ഹ​രി​ക്കും.​ ​സ​ച്ചി​ൻ​ ​പൈ​ല​റ്റ് ​പാ​ർ​ട്ടി​ ​വി​ടു​മെ​ന്ന​ത് ​ഊ​ഹാ​പോ​ഹം​ ​മാ​ത്ര​മാ​ണ്.​ ​സ​ച്ചി​ൻ​ ​പു​തി​യ​ ​പാ​ർ​ട്ടി​ ​രൂ​പീ​ക​രി​ക്കു​മെ​ന്ന​ ​വ്യാ​ജ​പ്ര​ചാ​ര​ണം​ ​വ​സ്തു​ത​ക​ൾ​ക്ക് ​നി​ര​ക്കു​ന്ന​ത​ല്ല.​ ​രാ​ജ​സ്ഥാ​നി​ൽ​ ​പാ​ർ​ട്ടി​ ​ഒ​റ്റ​ക്കെ​ട്ടാ​ണ്.​ ​മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​ഛ​ത്തീ​സ്ഗ​ഢ്,​ ​രാ​ജ​സ്ഥാ​ൻ,​ ​തെ​ല​ങ്കാ​ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ർ​ട്ടി​ക്ക് ​ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്.​ ​ഉ​യ​ർ​ന്ന​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​ഈ​ടാ​ക്കി​ ​യാ​ത്ര​ക്കാ​രെ​ ​കൊ​ള്ള​യ​ടി​ക്കാ​ൻ​ ​വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഒ​ത്താ​ശ​ ​ചെ​യ്യു​ക​യാ​ണെ​ന്നും​ ​വേ​ണു​ഗോ​പാ​ൽ​ ​ആ​രോ​പി​ച്ചു.

സു​ധാ​ക​ര​ന്റെ​ ​അ​നു​ന​യ​നീ​ക്കം​ ​വി​ജ​യി​ച്ചി​ല്ല

ബ്ലോ​ക്ക് ​ക​മ്മി​റ്റി​ ​പു​ന​:​സം​ഘ​ട​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ,​ ​ഐ​ ​ഗ്രൂ​പ്പു​ക​ളു​യ​ർ​ത്തി​യ​ ​ക​ലാ​പ​ത്തെ​ ​ത​ണു​പ്പി​ക്കാ​നാ​യി​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​ഇ​ന്ന​ലെ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യെ​യും​ ​എം.​എം.​ ​ഹ​സ​നെ​യും​ ​ക​ണ്ടെ​ങ്കി​ലും​ ​ഫ​ലം​ ​ക​ണ്ടി​ല്ല.​ ​ആ​ദ്യം​ ​ചെ​ന്നി​ത്ത​ല​യു​മാ​യും​ ​അ​ദ്ദേ​ഹം​ ​മ​ട​ങ്ങി​യ​ ​ശേ​ഷം​ ​ഹ​സ​നു​മാ​യും​ ​വെ​വ്വേ​റെ​ ​കൂ​ടി​ക്കാ​ഴ്ച​യാ​ണ് ​ന​ട​ത്തി​യ​ത്.
കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ​ത​യാ​റാ​കാ​ത്ത​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​സ​മീ​പ​ന​ത്തി​ൽ​ ​ക​ടു​ത്ത​ ​അ​തൃ​പ്തി​ ​അ​റി​യി​ച്ച​ ​ചെ​ന്നി​ത്ത​ല​യും​ ​ഹ​സ​നും​ ​ഹൈ​ക്ക​മാ​ൻ​ഡ് ​ഇ​ട​പെ​ട​ലി​ലൂ​ടെ​യേ​ ​ഇ​നി​ ​പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കൂ​വെ​ന്ന് ​വ്യ​ക്ത​മാ​ക്കി.​ ​ഈ​ ​നി​ല​പാ​ടി​ൽ​ ​ഇ​രു​വ​രും​ ​ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് ​ച​ർ​ച്ച​ ​സ​മ​വാ​യ​മി​ല്ലാ​തെ​ ​അ​വ​സാ​നി​ച്ച​ത്.
നീ​തി​പൂ​ർ​വ്വ​ക​മാ​യാ​ണ് ​ബ്ലോ​ക്ക് ​ക​മ്മി​റ്റി​ ​പു​ന​:​സം​ഘ​ട​ന​യെ​ന്നും​ ​എ​ല്ലാ​വ​രും​ ​ഒ​രു​മി​ച്ച് ​പോ​ക​ണ​മെ​ന്നും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ​ന്നാ​ൽ​ ​പു​ന​:​സം​ഘ​ട​ന​യി​ലെ​ ​അ​തൃ​പ്തി​ക്കി​ട​യാ​ക്കി​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​പ്പ​റ്റി​യാ​ണ് ​ചെ​ന്നി​ത്ത​ല​യും​ ​ഹ​സ​നും​ ​സു​ധാ​ക​ര​നോ​ട് ​വി​ശ​ദീ​ക​രി​ച്ച​ത്.​ ​ത​ങ്ങ​ളു​ടെ​ ​പ​രാ​തി​ ​ഹൈ​ക്ക​മാ​ൻ​ഡി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​അ​വി​ടെ​ ​തീ​ർ​പ്പു​ണ്ടാ​കാ​ൻ​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ​ത​ങ്ങ​ളെ​ ​ഒ​ഴി​വാ​ക്കി​ ​മു​ന്നോ​ട്ട് ​പോ​കാ​നാ​ണ് ​തീ​രു​മാ​ന​മെ​ങ്കി​ൽ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​നേ​തൃ​ത്വം​ ​ഒ​റ്റ​യ്ക്ക് ​ന​ട​ത്തി​ക്കോ​ളൂ,​ ​പു​തി​യ​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റു​മാ​ർ​ക്കാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​ഠ​ന​ ​ക്യാ​മ്പി​ൽ​ ​പ​ങ്കെ​ടു​ക്കാ​നി​ല്ല​ ​എ​ന്നും​ ​ഇ​രു​വ​രും​ ​വ്യ​ക്ത​മാ​ക്കി.
പ​റ​യാ​നു​ള്ള​തെ​ല്ലാം​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നോ​ട് ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ​ശേ​ഷം​ ​ചെ​ന്നി​ത്ത​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​ഹൈ​ക്ക​മാ​ൻ​ഡ് ​പ​രി​ഹ​രി​ക്കു​മോ​ ​എ​ന്നു​ ​നോ​ക്കാം.​ ​പ്ര​തി​പ​ക്ഷ​നേ​താ​വാ​ണോ​ ​കാ​ര്യ​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്കു​ന്ന​ത് ​എ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​അ​ത് ​നി​ങ്ങ​ൾ​ ​വി​ല​യി​രു​ത്തൂ​വെ​ന്നാ​യി​രു​ന്നു​ ​ചെ​ന്നി​ത്ത​ല​യു​ടെ​ ​മ​റു​പ​ടി.
പ്ര​ശ്ന​ങ്ങ​ൾ​ ​ഹൈ​ക്ക​മാ​ൻ​ഡി​നെ​ ​അ​റി​യി​ക്കു​മെ​ന്നും​ ​ഇ​ക്കാ​ര്യം​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നോ​ട് ​പ​റ​യേ​ണ്ട​തി​ല്ലെ​ന്നും​ ​ഹ​സ​ൻ​ ​പ്ര​തി​ക​രി​ച്ചു.​ ​പ്ര​സി​ഡ​ന്റു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്ത​ത് ​മ​ഴ​ ​പെ​യ്യാ​ത്ത​തി​നെ​പ്പ​റ്റി​യാ​ണെ​ന്നും​ ​അ​ല്പം​ ​സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ളും​ ​ച​ർ​ച്ച​ ​ചെ​യ്തെ​ന്നും​ ​ഹ​സ​ൻ​ ​പ​രി​ഹാ​സ​രൂ​പേ​ണ​ ​പ​റ​ഞ്ഞു.

പി.​സി.​ ​വി​ഷ്‌​ണു​നാ​ഥി​ന്
തെ​ല​ങ്കാ​ന​യു​ടെ​ ​ചു​മ​തല

□​മൂ​ന്ന് ​പി.​സി.​സി​ക​ൾ​ക്ക് ​പു​തി​യ​ ​പ്ര​സി​ഡ​ന്റ്
ന്യൂ​ഡ​ൽ​ഹി​:​ ​ഗു​ജ​റാ​ത്ത്,​ ​പു​തു​ച്ചേ​രി,​ ​മും​ബ​യ് ​പി.​സി.​സി​ക​ൾ​ക്ക് ​പു​തി​യ​ ​അ​ദ്ധ്യ​ക്ഷ​നെ​ ​നി​യ​മി​ച്ചും​ ​സം​ഘ​ട​നാ​ ​ചു​മ​ത​ല​ക​ൾ​ ​മാ​റ്റി​ ​ന​ൽ​കി​യും​ ​എ.​ഐ.​സി.​സി​യു​ടെ​ ​അ​ഴി​ച്ചു​പ​ണി.​ ​ക​ർ​ണാ​ട​ക​യു​ടെ​ ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​ ​എ.​ഐ.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​പി.​സി.​വി​ഷ്‌​ണു​നാ​ഥി​ന് ​ഉ​ട​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​തെ​ല​ങ്കാ​ന​യു​ടെ​ ​ചു​മ​ത​ല​ ​ന​ൽ​കി.​ ​ഒ​പ്പം​ ​മ​റ്റൊ​രു​ ​സെ​ക്ര​ട്ട​റി​ ​മ​ൻ​സൂ​ർ​ ​അ​ലി​ ​ഖാ​നു​മു​ണ്ട്.
ഗു​ജ​റാ​ത്ത് ​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​ശ​ക്തി​ ​സിം​ഗ് ​ഗോ​ഹി​ൽ​ ​എം.​പി​യെ​യും​ ​പു​തു​ച്ചേ​രി​ ​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​വി.​ ​വൈ​ത്തി​ ​ലിം​ഗം​ ​എം.​പി​യെ​യും​ ​മും​ബ​യ് ​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​യാ​യി​ ​വ​ർ​ഷാ​ ​ഗെ​യ്‌​ക്ക്‌​വാ​ദ് ​എം.​എ​ൽ.​എ​യെ​യും​ ​നി​യോ​ഗി​ച്ചു.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​മോ​ശം​ ​പ്ര​ക​ട​ന​ത്തെ​ ​തു​ട​ർ​ന്ന് ​സ്ഥാ​ന​മൊ​ഴി​ഞ്ഞ​ ​ജ​ഗ​ദീ​ഷ് ​താ​ക്ക​റി​ന് ​പ​ക​ര​മാ​ണ് ​ഗു​ജ​റാ​ത്തി​ൽ​ ​ഗോ​ഹി​ലി​നെ​ ​നി​യ​മി​ച്ച​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​സ​മ​യ​ത്ത് ​ഗു​ജ​റാ​ത്ത് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യി​രു​ന്നു​ ​ഗോ​ഹി​ൽ.​ ​ശ​ക്തി​ ​സിം​ഗി​ൽ​ ​നി​ന്ന് ​ഹ​രി​യാ​ന,​ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​ചു​മ​ത​ല​ ​ദീ​പ​ക് ​ബാ​ബ​റി​യ​യ്‌​ക്ക് ​ന​ൽ​കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.