തിരുവനന്തപുരം: നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾ ടൈം) ബാച്ചിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 12നു രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും.
50 ശതമാനം മാർക്കോടെ ബിരുദം, സി-മാറ്റ് (CMAT) / കെ-മാറ്റ് (K-MAT)/ ക്യാറ്റ് (CAT) യോഗ്യത നേടിയിട്ടുളളവർക്കും, ജൂലായ് രണ്ടാംഘട്ട കെ-മാറ്റ് പരീക്ഷ എഴുതുന്നവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ്.സി/ എസ്.റ്റി/ ഒ.ഇ.സി, ഫിഷറീസ് വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും നിബന്ധനകൾക്ക് വിധേയമായി പങ്കെടുക്കാം. meet.google.com/jyd-xpts-gzt എന്ന ലിങ്ക് വഴി ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290/8281743442, www.kicma.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |