SignIn
Kerala Kaumudi Online
Wednesday, 21 May 2025 12.55 AM IST

ആന്റിലിയയിൽ എയർകണ്ടീഷണറുകളില്ല, വർഷങ്ങൾക്ക് മുൻപ് മുകേഷ് അംബാനി എടുത്ത തീരുമാനത്തിന് പിന്നിൽ

Increase Font Size Decrease Font Size Print Page
antilia

മുംബയ്: റിലയൻസ് ഗ്രൂപ്പ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന മുംബയിലെ ആഡംബര വസതിയായ ആന്റിലിയ മിക്കപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. 15,000 കോടി രൂപ ചെലവഴിച്ചാണ് ഈ വസതി നിർമിച്ചത്. 27 നിലകളുള്ള ആഡംബര വസതിയുടെ ഏറ്റവും മുകളിലെ നിലയിലാണ് അംബാനിയും കുടുംബവും താമസിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉളള അന്റിലിയയിൽ എയർ കണ്ടീഷണറുകളോ ഔട്ട്‌ഡോർ യൂണി​റ്റുകളോ ഇല്ല എന്നത് ശ്രദ്ധേയമാണ്.

ആന്റിലിയയിൽ എന്തുകൊണ്ടാണ് എയർകണ്ടീഷണറുകൾ ഇല്ലാത്തതെന്ന് നോക്കാം. പ്രകൃതിദത്തമായി വീടിനുളളിലെ താപനിലയെ നിയന്ത്രിക്കാൻ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനം ആന്റിലിയയിലെ വിലപിടിപ്പുളള മാർബിളും ഇൻഡോർ ചെടികളും പൂക്കളും നശിച്ചുപോകാതിരിക്കാൻ സഹായിക്കും. ഇത്തരം ചെടികളിൽ കൂടുതലായി എയർകണ്ടീഷണറുകളിൽ നിന്നുളള വായു പതിച്ചാൽ നശിച്ചുപോകുമെന്ന് വിദഗ്ദർ പറയുന്നു.

നടിയും മോഡലുമായ ശ്രേയ ധന്വന്തരി 'ദി ലവ് ലാഫ് ലൈവ്' പരിപാടിക്കിടയിൽ ആന്റിലിയ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവച്ചു. വീടിനുളളിൽ പ്രവേശിച്ചപ്പോൾ നല്ല തണുപ്പ് അനുഭവപ്പെട്ടു. കൂളിംഗ് കുറയ്ക്കാൻ ഫ്‌ളോർ മാനേജറോട് ആവശ്യപ്പെട്ടെങ്കിലും വീടിനുളളിലെ സസ്യങ്ങൾക്കും പൂക്കൾക്കും അനുസരിച്ചാണ് താപനില ക്രമീകരിച്ചിരിക്കുന്നതെന്നും മാ​റ്റാൻ കഴിയില്ലെന്നും പറഞ്ഞു.

നാല് ലക്ഷം ചതുരശ്ര അടിയിലാണ് ആന്റിലിയ നിർമിച്ചിരിക്കുന്നത്. പെർകിൻസ് ആന്റ് വിൽ, ഹിച്ച് ബെദ്‌നാർ അസോസിയേറ്റ്‌സ് എന്നീ അമേരിക്കൻ കമ്പനികളാണ് ആന്റിലിയ ഡിസൈൻ ചെയ്തതും നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചതും. 2008ൽ നിർമാണം ആരംഭിച്ച് വെറും രണ്ട് വർഷങ്ങൾകൊണ്ടാണ് കെട്ടിടം പണിതത്.

173 മീറ്ററാണ് ആന്റിലിയയുടെ ഉയരം. പുരാണങ്ങളിൽ പറയപ്പെടുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിൽ നിന്നാണ് അംബാനി തന്റെ വസതിക്ക് ആന്റിലിയ എന്ന് പേര് നൽകിയത്. ഒരു വീട് എന്നതിനുപരി ആഗോളശ്രദ്ധ പിടിച്ചുപറ്റിയ കെട്ടിടം കൂടിയാണിത്. മൂന്ന് ഹെലിപാഡുകൾ, മൾട്ടി സ്റ്റോറി കാർ പാർക്കിംഗ്, മൂന്ന് ഹൈസ്‌പീഡ് എലിവേറ്ററുകൾ എന്നിവ ആന്റിലിയയുടെ സവിശേഷതകളിൽ ചിലത് മാത്രമാണ്. റിക്ടർ സ്‌കെയിലിൽ 8.0 തീവ്രതയുള്ള ഭൂകമ്പത്തെവരെ ആന്റിലിയയ്ക്ക് അതിജീവിക്കാനാവും.

TAGS: MUKESH AMBANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.