കരുനാഗപ്പള്ളി :'സുബല' സ്ത്രീവേദിയുടെ വാർഷികം നാളെ ഉച്ചയ്ക്ക് 2ന് കരുനാഗപ്പള്ളി ധന്വന്തരി ഓഡിറ്റോറിയത്തിൽ നടക്കും. വനിതാ വികസന കോർപ്പറേഷൻ മുൻ ചെയർപേഴ്സൺ പ്രൊഫ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. തൊടിയൂർ വസന്തകുമാരി അദ്ധ്യക്ഷയാകും. മാദ്ധ്യമ പ്രവർത്തകനായ ജയചന്ദ്രൻ തൊടിയൂർ, എഴുത്തുകാരനും സംഘാടകനുമായ കൊല്ലം റഹീംകുട്ടി എന്നിവരെ ആദരിക്കും. 'സുബല' പുരസ്കാരം സാഹിത്യകാരി ജ്യോതിലക്ഷ്മി മൈനാഗപ്പള്ളിക്ക് സമർപ്പിക്കും. ഡി .വിജയലക്ഷ്മി, ലേഖാ ബാബുചന്ദ്രൻ, ശാലിനി രാജീവൻ, അഡ്വ.മിലിശ്രീ സുഗതൻ, സുഭഗപ്പിള്ള, കുത്സംബീവി, എസ്.വിജയലക്ഷ്മി, ഫാത്തിമാതാജുദ്ദീൻ എന്നിവർ സംസാരിക്കും. വാസന്തി രവീന്ദ്രൻ നന്ദി പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |