എറണാകുളം: അതിരപ്പിള്ളി വെറ്റിലപ്പാറ അരൂർ മുഴിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. കോയമ്പത്തൂർ സ്വദേശിയായ അശോക് (35) ആണ് മരിച്ചത്.
അതിരപ്പിള്ളിയിൽ വിനോദയാത്രയ്ക്ക് വന്ന അശോക് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഫയർഫോഴ്‌സിന്റെ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. കോയമ്പത്തൂരിലെ സൂലൂർ സ്വദേശിയായ അശോകും കുടുംബവും അതിരപ്പിള്ളിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു.
ഇന്നുച്ചക്കായിരുന്നു സംഭവം. പുഴയിൽ കുളിക്കാനിറങ്ങിയ അശോക് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് റിസോർട്ടിലുള്ളവരും പ്രദേശത്തുണ്ടായിരുന്നവരും ചേർന്ന് അശോകിനെ കണ്ടെത്താൻ തെരച്ചിൽ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |