തിരുവനന്തപുരം: ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദിവസ വേതനക്കാരൻ ട്രെയിനിന് മുന്നിൽ ജീവനൊടുക്കി. നേമം സ്വദേശി സതീഷ്കുമാറാണ് (43) മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 14 വർഷമായി ദിവസ വേതനക്കാരനായിരുന്ന സതീഷ്കുമാർ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് മറ്റ് ജീവനക്കാർ പറഞ്ഞു. 500 രൂപ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന സതീഷ്കുമാറിന് പി.എഫ്, ഇ.എസ്.ഐ
ആനുകൂല്യങ്ങളും ഉണ്ടായിരുന്നില്ല. സുപ്രീംകോടതി നിയമിച്ച താത്കാലിക ഭരണസമിതി 2018ൽ സതീഷ്കുമാറിനെയടക്കം 10 പേരെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. എന്നാൽ പിന്നീടുവന്ന ഭരണസമിതി ഉത്തരവ് മരവിപ്പിച്ചെന്നാണ് ജീവനക്കാരുടെ ആരോപണം. അർച്ചനയാണ് സതീഷ് കുമാറിന്റെ ഭാര്യ. മക്കൾ: കൈലാസ് (10), ദക്ഷ (ഒരു വയസ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |