തിരുവനന്തപുരം: ഒ ജെ ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. 2023 മുതൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷനാണ്. സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായിട്ടാണ് ജനീഷിനെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി നിർദേശിച്ചത്. വിവാദങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതോടെയാണ് നേതൃത്വം പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തത്.
കെ എം അഭിജിത്താണ് ദേശീയ ജനറൽ സെക്രട്ടറി. ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്റായും തിരഞ്ഞെടുത്തു. അബിൻ വർക്കി, കെ എം അഭിജിത്ത് എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
ജനീഷിനെ കൂടാതെ ബിനു ചുള്ളിയിൽ, അബിൻ വർക്കി, കെ എം അഭിജിത്ത് എന്നിവരുടെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നിരുന്നു. ജനീഷ് തൃശൂർ സ്വദേശിയാണ്. കെ എസ് യുവിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |