ഒരായിരം മഹത്തായ കാര്യങ്ങൾ ചെയ്യാൻ വെമ്പൽ കൊള്ളുന്ന മനസിന്റെ ഉടമകളാണ് നമ്മളെങ്കിലും, മിക്കവാറും ഒന്നും ചെയ്യാതെ കടന്നുപോകുന്നത് എന്താണെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ? സമൂഹത്തിൽ സൽപ്പേരോടുകൂടി ജീവിക്കണമെന്നു തന്നെയായിരുന്നു സമൂഹത്തിൽ സൽപ്പേര് നഷ്ടപ്പെട്ടു ജീവിക്കാനിടയായ വ്യക്തികളും ആഗ്രഹിച്ചിരുന്നത്. പക്ഷേ, കഴിഞ്ഞില്ല. എന്താണ് അപ്രകാരമൊരു വൈരുദ്ധ്യം സംഭവിക്കുന്നത് എന്ന് നോക്കിയിട്ടുണ്ടോ? നമ്മിലാരും തന്നെ ഒരു സാമൂഹ്യവിരുദ്ധനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, കുറച്ചുപേരുടെയെങ്കിലും കാര്യത്തിൽ സംഭവിക്കുന്നത് മറിച്ചാണ്. ഇപ്രകാര്യം കാര്യങ്ങൾ വിലയിരുത്തിയാൽ ഒരു കാര്യം മനസിലാകും, വലിയ വലിയ നല്ല കാര്യങ്ങൾ ചെയ്യാമെന്നു കരുതി മുന്നേറുന്നവർക്കാണ് പലപ്പോഴും ദിശാബോധം നഷ്ടപ്പെട്ടുപോകുന്നത്. ചെയ്യുന്ന കാര്യങ്ങളുടെ വലുപ്പത്തിലല്ല നന്മയിലാണ് അവ വിലയിരുത്തപ്പെടുന്നതെന്ന് നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും പറഞ്ഞു പഠിപ്പിക്കാം.
(സംസ്ഥാന ഭിന്നശേഷി കമ്മിഷണറാണ് പഞ്ചാപകേശൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |