തിരുവനന്തപുരം: അനുദിനം കൂടിക്കൊണ്ടിരിക്കുന്ന വസ്തുതരംമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷ തീർപ്പാക്കൽ വേഗത്തിലാക്കാൻ 10 ദിവസത്തിനുള്ളിൽ പ്രത്യേകം സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. 2,70,000 ത്തിലേറെ അപേക്ഷകളാണ് കിട്ടിയിട്ടുള്ളത്. ഇതിന് നിയമിച്ച താത്കാലിക ജീവനക്കാരുടെ സേവനകാലാവധി അവസാനിച്ചു. പകരം ജീവനക്കാരെ നിയമിക്കുന്നത് ധനകാര്യം അടക്കമുള്ള വകുപ്പുകളുമായി ചർച്ചചെയ്തിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ തുടങ്ങിയ സർവെ നടപടികൾ പുരോഗമിക്കുകയാണ്. ആർക്കും ആശങ്കയുണ്ടാവാത്ത വിധമാണ് നടപടികൾ പുരോഗമിക്കുന്നത്. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അവിടെ സന്ദർശിച്ചിരുന്നു. പുറമ്പോക്ക് ഭൂമി കണ്ടെത്തുകയാണ് സർവെയുടെ പ്രധാന ലക്ഷ്യം. വേണമെങ്കിൽ അർഹതയുള്ളവർക്ക് പട്ടയം കൊടുക്കുന്നത് പിന്നീട് തീരുമാനിക്കും.
റവന്യു വകുപ്പിനെ അഴിമതി മുക്തമാക്കാൻ തുടങ്ങിയ ടോൾ ഫ്രീം സംവിധാനത്തിലൂടെ 400 ലധികം പരാതികൾ കിട്ടി. ഇതിൽ 14 പരാതികൾ ഗൗരവമുള്ളതാണ്. ഇത് പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |