SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.26 AM IST

നിയമനപരിശോധനാ തീയതിയിൽ മാറ്റം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ 29 ന് നടത്താനിരുന്ന നിയമനപരിശോധന (സർവീസ് വെരിഫിക്കേഷൻ) ജൂലായ് 4 ന് നടത്തും.
പാലക്കാട് ജില്ലാ ഓഫീസിൽ 29 ന് നടത്താനിരുന്ന സർവീസ് വെരിഫിക്കേഷൻ 3 ന് നടത്തും.

ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും

എക്‌സൈസ് വകുപ്പിൽ ഡ്രൈവർ തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയിൽ (കാറ്റഗറി നമ്പർ 405/2021, 547/2021, 44/2022) തസ്തികയിലേക്ക് ജൂലായ് 4 മുതൽ 7 വരെ രാവിലെ 5.30 മണി മുതൽ കൊല്ലം ആശ്രാമം മൈതാനത്ത് വച്ചും കോഴിക്കോട് ജില്ലയിൽ (കാറ്റഗറി നമ്പർ 405/2021, 406/2021) 4, 5 തീയതികളിൽ രാവിലെ 5.30 ന് കോഴിക്കോട് മാലൂർകുന്നിലെ സിറ്റി എ.ആർ. ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ വച്ചും കണ്ണൂർ ജില്ലയിൽ (കാറ്റഗറി നമ്പർ 405/2021) 6 ന് കോഴിക്കോട് മാലൂർകുന്നിലെ സിറ്റി എ.ആർ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ വച്ചും ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും നടത്തും. ജനറൽ കാറ്റഗറിയിലും എൻ.സി.എ കാറ്റഗറിയിലും (കാറ്റഗറി നമ്പർ 547/2021, 44/2022) ഉൾപ്പെട്ടവർ എൻ.സി.എ തസ്തികയുടെ പ്രായോഗിക പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ മാത്രം അഡ്മിഷൻ ടിക്കറ്റും യോഗ്യത തെളിയിക്കുന്നതിനാവശ്യമായ രേഖകളും സഹിതം ഹാജരാകണം.

വിവരണാത്മക പരീക്ഷ

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ലക്ചറർ ഇൻ വോക്കൽ (കാറ്റഗറി നമ്പർ 584/2022) തസ്തികയിലേക്ക് 3 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിവരണാത്മക പരീക്ഷ നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (കാറ്റഗറി നമ്പർ 288/2021) തസ്തികയിലേക്ക് 3 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിവരണാത്മക പരീക്ഷ നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം (വേദാന്ത) (കാറ്റഗറി നമ്പർ 1/2022) തസ്തികയിലേക്ക് 3 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിവരണാത്മക പരീക്ഷ നടത്തും.


ഒ.എം.ആർ പരീക്ഷ

കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 77/2021) തസ്തികയിലേക്ക് 4 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ (കാറ്റഗറി നമ്പർ 556/2021) തസ്തികയിലേക്ക് 6 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.