തിരുവനന്തപുരം: കാലവർഷം ഇന്നലെ മെച്ചപ്പെട്ടെങ്കിലും ഇന്നുമുതൽ വീണ്ടും ദുർബലമായേക്കുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഒഡിഷയ്ക്കടുത്ത് ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദ്ദ പാത്തി ഇന്ത്യൻ ഉപഭൂഖണ്ഡം മുറിച്ചുകടന്ന് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ സാഹചര്യത്തിൽ കേരളം വരെയുള്ള തീരദേശം ന്യൂനമർദ്ദപാത്തിയിലായി. അതുമൂലം വെള്ളി,ശനി ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലായിരിക്കും മഴ കൂടുതൽ. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
ഇന്നലെ വരെ സംസ്ഥാനത്ത് 35% മഴയാണ് കിട്ടിയത്. 533.8 മില്ലിമീറ്റർ മഴ കിട്ടേണ്ടതായിരുന്നു. ലഭിച്ചത് 203.5 മില്ലിമീറ്റർ മഴ. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,എറണാകുളം,ആലപ്പുഴ ജില്ലകളിലാണ് കുറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |