ഒഡീഷ: എട്ട് മാസം പ്രായമായ കുഞ്ഞിനെ 800രൂപയ്ക്ക് വിറ്റ അമ്മ പിടിയിൽ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് സംഭവം. കരാമി മുർമു എന്ന യുവതിയാണ് മകളെ 800രൂപയ്ക്ക് ദമ്പതികൾക്ക് വിറ്റത്. കരാമിയുടെ ഭർത്താവ് തമിഴ്നാട്ടിലാണെന്നും സംഭവം അയാൾ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ബിപ്രചരൺ ഗ്രാമത്തിലെ ഫുലാമണി - അഖിൽ മറാണ്ടി ദമ്പതികൾക്കാണ് കരാമി കുഞ്ഞിനെ വിറ്റത്.
കുട്ടിയുടെ പിതാവ് മുസു മുർമു തമിഴ്‌നാട്ടിൽ നിന്ന് വീട്ടിലെത്തി രണ്ടാമത്തെ മകളെക്കുറിച്ച് തെരക്കിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ആദ്യം മരാമി കുഞ്ഞ് മരിച്ചുവെന്നാണ് അറിയിച്ചത്. എന്നാൽ അയൽവാസികളാണ് മുസുവിനോട് മകളെ വിറ്റ സംഭവം പറഞ്ഞത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് കരാമിയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കുഞ്ഞിനെ ചെെൽഡ് കെയറിലേയ്ക്ക് മാറ്റി. കുഞ്ഞിന്റെ അമ്മയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |