തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് മറ്രന്നാൾ മുതൽ ആരംഭിക്കും. ഒഴിവുള്ള സീറ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങളും മറ്റന്നാൾ പ്രസിദ്ധീകരിക്കും. ഒഴിവുള്ള സീറ്റുകളിലേക്ക് മറ്റന്നാൾ മുതൽ അപേക്ഷിക്കാം. പന്ത്രണ്ടാം തീയതി വരെയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കുക.
11ാം തീയതി പ്രവേശനത്തിന്റെ സപ്ലിമെന്ററി ഘട്ടം പൂർത്തിയാക്കും. തുടർന്ന് പരാതി ഉണ്ടായ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെ വിദ്യാർത്ഥികളുടെ വിവരം താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കും.
ഇതുവരെ 316772 പേർ പ്ലസ് വണ്ണിന് പ്രവേശനം നേടിയിരുന്നു.ബുധനാഴ്ച മുതലാണ് സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. ക്ലാസുകൾ തുടങ്ങിയിട്ടും നിരവധി കുട്ടികൾക്ക് പ്രവേശനം ലഭിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |